ഐസ്ക്രീംകേസ് വിധി നീതിപൂര്‍വകമല്ല: അജിത
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസിലെ വിധി നീതിപൂര്‍വകമല്ലെന്ന് അന്വേഷി പ്രസിഡന്റ് കെ.അജിത പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലാണ് അജിത ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാരിലെ ഉന്നതരും പൊലീസും ഉള്‍പ്പെട്ട മാഫിയാ സംഘമാണ് കേസ് അട്ടിമറിച്ചത്. കേസ് തകര്‍ക്കാന്‍ സര്‍ക്കാരും പൊലീസും ആദ്യം മുതല്‍ തന്നെ ശ്രമിച്ചിരുന്നു.
ഐസ്ക്രീം കേസിലെ നിയമയുദ്ധം അവസാനിപ്പിക്കില്ല. ദേശീയതലത്തില്‍ ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരും. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അജിത പറഞ്ഞു.












Click it and Unblock the Notifications