കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഐസ്ക്രീം കേസ്: 17 പ്രതികളെയും വെറുതെവിട്ടു
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.
മുഖ്യപ്രതി ഐസ്ക്രീം പാര്‍ലര്‍ ഉടമ ശ്രീദേവി അടക്കം 17 പ്രതികളെയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റന്റ് സെഷന്‍സ് കോടതി ജഡ്ജി എല്‍.ആര്.സത്യന് വെറുതെവിട്ടത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിധി പുറപ്പെടുവിക്കുമ്പോള്‍ കേസിലെ മിക്ക പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. റജീനയുടെ മൊഴിമാറ്റം സംബന്ധിച്ച കേസ് ജനവരി 30ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ജനവരി ഒമ്പതിനാണ് കേസിലെ വിചാരണ കോടതി പൂര്‍ത്തിയാക്കിയത്. 53 സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. മുഖ്യസാക്ഷി റജീന ഉള്‍പ്പെടെ 15 പേരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്.
Story first published: Thursday, January 12, 2006, 5:30 [IST]