ഐസ്ക്രീം കേസില്‍ വി.എസിന്റെ ഹര്‍ജി തള്ളി
കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ സാക്ഷികള്‍ മൊഴിമാറ്റിയതിനെ കുറിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. ജനവരി 11 ബുധനാഴ്ചാണ് വി.എസിന്റെ ഹര്‍ജി തള്ളിയത്.
പ്രോസിക്യൂഷനോ മറ്റേതെങ്കിലും സാഹചര്യങ്ങളോ സാക്ഷികളെ കൂറുമാറ്റത്തിനായി പ്രേരിപ്പിച്ചന്നെതിന് യാതൊരു തെളിവുമില്ലെന്ന് ജസ്റിസ് ജെ.എം. ജെയിംസ് ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞു.
പ്രോസിക്യൂഷനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നതിന് യാതൊരു തെളിവുമില്ലെന്നും കോടതി പറഞ്ഞു. ബെസ്റ് ബേക്കറി കേസില്‍ സാക്ഷികള്‍ കൂറുമാറിയതനോട് സാമ്യമുള്ള സംഭവമാണിതെന്ന അച്യുതാനന്ദന്റെ വാദവും കോടതി തള്ളി.
ഇതിനിടെ വിവാദമായ ഐസ്ക്രീം കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി ജനവരി 12 വ്യാഴാഴ്ച വിധി പ്രസ്താവിക്കും. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും അന്തിമവിധി വ്യാഴാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.. 51 സാക്ഷികളെ ഇതുവരെ ഈ കേസില്‍ വിചാരണ ചെയ്തിരുന്നു.












Click it and Unblock the Notifications