Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് ഉടന്‍ അംഗീകാരം: അഹമ്മദ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഉടനടി അംഗീകാരം നല്‍കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. അഞ്ചു ദിവസം നീണ്ട കണ്ണൂര്‍ മഹോത്സവത്തിന്റെ സമാപനം ജനവരി 11 ബുധനാഴ്ച ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കണ്ണൂരിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും കൈത്തറി വ്യവസായത്തിന്റെ വളര്‍ച്ചക്കും വിമാനത്താവളപദ്ധതി സഹായിക്കും. വിമാനത്താവള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതോടെ വടക്കന്‍ മലബാറുകാരുടെ ഏറെക്കാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാവും.

മുഴപ്പിലങ്ങാട്, മീനക്കുന്ന്, പയ്യമ്പലം ബീച്ചുകളുടെ വികസനത്തിനായി കേന്ദ്രം ഇപ്പോള്‍ത്തന്നെ അഞ്ച് കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+