കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച

  • By Staff
Google Oneindia Malayalam News

ശബരിമല: ശബരിമലയിലേക്കുളള തിരുവാഭരണ ഘോഷയാത്ര ജനവരി 12 വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള ആഭരണങ്ങളുമായുള്ള ഘോഷയാത്രക്ക് മുന്നോടിയായുള്ള പൂജകള്‍ 12.30ന് ആരംഭിക്കും.

പൂജകള്‍ക്ക് ശേഷം ആഭരണങ്ങള്‍ പെട്ടിയിലടച്ച് വീരാളിപ്പട്ട് വിരിച്ച് പൂമാല ചാര്‍ത്തി ഘോഷയാത്രയ്ക്ക് ഒരുക്കും. പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാജവര്‍മ്മരാജയുടെ പ്രതിനിധിയായി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന രോഹിണി നാള്‍ ഗോദവര്‍മ്മരാജ തിരുവാഭരണം ശിരസിലേറ്റുന്നവരെ മാല ചാര്‍ത്തിയും ഭസ്മം നല്‍കിയും അനുഗ്രഹിക്കും.

കൊച്ചുതുണ്ടില്‍ ഭാസ്കരപിള്ളയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് പേടകങ്ങള്‍ ശിരസിലേറ്റുന്നത്. ദേവസ്വം, പൊലീസ് അധികൃതര്‍ ഘോഷയാത്രയെ അനുഗമിക്കും. ഇരുമുടിക്കെട്ടേന്തിയ നൂറുകണക്കിന് അയ്യപ്പന്‍മാര്‍ ഘോഷയാത്രയ്ക്ക് ഒപ്പം നീങ്ങും.

മകരസംക്രമദിനമായ 14ന് സന്ധ്യക്കാണ് തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X