തിരുവാഭാരണ ഘോഷയാത്ര പുറപ്പെട്ടു
പന്തളം: പന്തളം വലിയ കോവില്‍ ശ്രീ ധര്‍മശാസ്ത്രാ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. ജനവരി 12 വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടത്.
അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള ആഭരണങ്ങളടങ്ങിയ പേടകങ്ങള്‍ പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് ശിരസിലേറ്റുന്നത്. കൃഷ്പരുന്തിനെ കണ്ടതിനു ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത്.
ഇരുപതോളം സായുധ പൊലീസുകാര്‍ ഘോഷയാത്രയ്ക്ക് കാവലായുണ്ട്. പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാജവര്‍മ്മരാജയുടെ പ്രതിനിധിയായി രോഹിണി നാള്‍ ഗോദവര്‍മ്മരാജ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്.
മകരസംക്രമദിനമായ 14ന് സന്ധ്യക്കാണ് തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുക. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ജനവരി 13ന് പമ്പയുടെ തീരങ്ങളില്‍ പമ്പവിളക്കും സദ്യയുമുണ്ടാകും.












Click it and Unblock the Notifications