ലോകായുക്തയുടെ പരാമര്‍ശം ഏകപക്ഷീയം: യുഡിഎഫ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രനെതിരെയ ലോകായുക്ത നടത്തിയ പരാമര്‍ശങ്ങള്‍ ഏകപക്ഷീയമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മന്ത്രി രാമചന്ദ്രന്‍ കുറ്റക്കാരനല്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
ഒരു ഭാഗത്തിന്റെ വാദം മാത്രം കേട്ടാണ് ലോകായുക്ത തീരുമാനമെടുത്തത്. മന്ത്രിയുടെ വാദം കേള്‍ക്കാന്‍ ലോകായുക്ത തയ്യാറായിട്ടില്ല. ലോകായുക്തയുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ മന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നതിനെ കുറിച്ച് അന്വേഷിച്ചിട്ടുമില്ല. ഇത് സ്വാഭാവികനീതിക്ക് നിരക്കുന്നതല്ലെന്ന് തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.
മന്ത്രി രാമചന്ദ്രന്‍ പ്രശ്നം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചക്കു വന്നിട്ടില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. മന്ത്രിക്കെതിരായ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചിട്ടുണ്ട്- തങ്കച്ചന്‍ വ്യക്തമാക്കി.












Click it and Unblock the Notifications