കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് ക്യാമ്പസ് സംബന്ധിച്ച കരാര്‍ ശനിയാഴ്ച ഒപ്പുവയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ടെക്നോപാര്‍ക്കില്‍ പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നത് സംബന്ധിച്ച കരാര്‍ സര്‍ക്കാരുമായി ജനവരി 14 ശനിയാഴ്ച ഒപ്പുവയ്ക്കും. ടെക്നോപാര്‍ക്ക് സിഇഒ വി.ജെ ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്.

വൈകീട്ട് അഞ്ചരക്ക് കൊച്ചിയിലെ ഒരു സ്വകാര്യഹോട്ടലില്‍ വച്ചാണ് കരാര്‍ ഒപ്പുവയ്ക്കുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയും ചടങ്ങില്‍ സംബന്ധിക്കും.

ടെക്നോപാര്‍ക്കില്‍ 50 ഏക്കറിലാണ് ഇന്‍ഫോസിസ് ക്യാമ്പസ് സ്ഥാപിക്കുക. ഒരേക്കറിന് 20 ലക്ഷം രൂപ നിരക്കിലാണ് ഇന്‍ഫോസിസിന് സ്ഥലം നല്‍കിയിരിക്കുന്നത്. നാല് കോടി രൂപ ടെക്നോപാര്‍ക്കില്‍ ഇന്‍ഫോസിസ് മുതല്‍മുടക്കുമെന്ന് കരുതുന്നു.

ഒരു വര്‍ഷത്തിനുളളില്‍ ആരംഭിക്കുന്ന ഇന്‍ഫോസിസ് ഡെവലപ്മെന്റ് സെന്ററില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. ടെക്നോപാര്‍ക്കില്‍ 900 ജോലിക്കാരുമായി ഒരു വാടകക്കെട്ടിടത്തില്‍ ഇപ്പോള്‍ത്തന്നെ ഇന്‍ഫോസിസ് പ്രവര്‍ത്തിക്കുന്നുണ്ട്.

76 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്കില്‍ ഇപ്പോല്‍ 10,000 പേര്‍ ജോലി ചെയ്യുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X