ഫോണ്‍ ചോര്‍ത്തര്‍: അമര്‍സിംഗിന് സമന്‍സ്
ദില്ലി: ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന് സമന്‍സയച്ചു.
ജനവരി 13 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് അമര്‍ സിംഗിനോട് ലോധി റോഡിലെ പ്രത്യേക സെല്‍ ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ടാണ് സമന്‍സ്.
ചില കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ തന്റെ ഫോണ്‍ കോളുകള്‍ ചോരുന്നതായി അമര്‍ സിംഗ് ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്വകാര്യ കുറ്റാന്വേഷകരുള്‍പ്പെടെ മൂന്നുപേരെ ദില്ലി പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications