തണുപ്പിന് ശമനം: ദില്ലി സാധാരണ നിലയിലേക്ക്
ദില്ലി: കടുത്ത തണുപ്പിന് ശേഷം ജനവരി 13 വെളളിയാഴ്ച ദില്ലി സാധാരണ നിലയിലേക്ക് മടങ്ങി. ഈ സീസണില്‍ ഇതാദ്യമായാണ് ദില്ലിയില്‍ തണുപ്പിന് ശമനം ലഭിക്കുന്നത്.
ബുധനാഴ്ച രാത്രി ദില്ലിയിലെ താപനില സാധാരണ തണുപ്പുകാലത്തനുഭവപ്പെടുന്ന ഏഴ് ഡിഗ്രി തന്നെയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് അന്‍പത് മുതല്‍ ഒന്‍പത് ഇരുപത്തഞ്ച് വരെ ചെറിയ തോതില്‍ മൂടല്‍ മഞ്ഞുണ്ടായിരുന്നെങ്കിലും തീവണ്ടി സര്‍വീസുകള്‍ക്ക് തടസമുണ്ടായില്ലെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ കാരണം ഇവിടെ നിന്നും അതിരാവിലെ വിമാനങ്ങളൊന്നും പുറപ്പെടാനുണ്ടായിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച ദില്ലിയിലെ താപനില 0.2 ഡിഗ്രി വരെ താണിരുന്നു. തലസ്ഥാനത്ത് കഴിഞ്ഞ 70 വര്‍ഷത്തിനുളളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.












Click it and Unblock the Notifications