കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്ഐക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിലേക്ക് തള്ളിക്കയറി. ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്ററുടെ രാജിയാവശ്യപ്പെട്ടാണ് ജനവരി 13 വെളളിയാഴ്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറിയത്.

രാവിലെ 11.30ഓടെയാണ് അമ്പതോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലേക്ക് തള്ളിക്കയറിയത്. ഈ സമയം മുഖ്യമന്ത്രി ഓഫീസിലുണ്ടായിരുന്നില്ല. ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റര്‍ രാജി വയ്ക്കണമെന്ന മുദ്രാവാക്യം വിളിച്ചെത്തി. ഇവരെ തടയാന്‍ ആവശ്യമായ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല.

ഇതിനിടെ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഡിഐസിയുടെ യുവജനവിഭാഗം പ്രവര്‍ത്തകരും തൊട്ടടുത്തുള്ള ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതും സംഘര്‍ഷം സൃഷ്ടിച്ചു.

ഇതേത്തുടര്‍ന്ന് ഇവിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് ഡിവൈഎഫ്ഐക്കാരെയും ഡിഐസിക്കാരെയും കൂടുതല്‍ പൊലീസെത്തി അറസ്റ് ചെയ്ത് നീക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X