മുന്നണിയില്‍ കൂറുമുന്നണിയുണ്ടാക്കരുത്: പിണറായി
ചാലക്കുടി: മുന്നണിയില്‍ കൂറുമുന്നണിയുണ്ടാക്കി വികസനം അട്ടിറിക്കാന്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ ശ്രമിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
69ലെ അനുഭവം ഇനിയും ആവര്‍ത്തിക്കാന്‍ ശ്രമിക്കരുത്. കോണ്‍ഗ്രസിന് വീണ്ടും തിരിച്ചുവരവിന് വേദിയൊരുക്കുന്ന വിധത്തില്‍ കാര്യങ്ങളെത്തിക്കരുതെന്ന് പിണറായി ഓര്‍മിപ്പിച്ചു.
ഡിഐസിയെ ഇടതുമുന്നണിയിലെടുക്കുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ഫോണില്‍ വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുള്ളതായി താന്‍ പറഞ്ഞിട്ടില്ലെന്നും പത്രത്തില്‍ വന്നത് താന്‍ പറഞ്ഞതല്ലെന്നും വി.എസ് അറിയിച്ചതായി പിണറായി വ്യക്തമാക്കി.
ഡിഐസി ബന്ധത്തെ കുറിച്ച് പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും പിബി കൂടി ചര്‍ച്ച ചെയ്യുമെന്നും മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂവെന്നുമാണ് വി.എസ് തന്നെ അറിയിച്ചത്- പിണറായി പറഞ്ഞു.












Click it and Unblock the Notifications