Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവിട്ടു

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റര്‍ വയനാട് ഡിഎംഒയെ ടെലഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ കൈരളി ചാനല്‍ പുറത്തുവിട്ടു.

മന്ത്രിക്കെതിരെ ലോകായുക്ത നടത്തുന്ന അന്വേഷണം അട്ടിമറിക്കാനായി സാക്ഷികളോട് പിന്‍മാറാന്‍ മന്ത്രി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഇതോടെ കൂടുതല്‍ ബലപ്പെട്ടു.

മന്ത്രി സാക്ഷിയെ വിരട്ടിയെന്ന ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം ഐജി സെന്‍കുമാര്‍ അന്വേഷണം നടത്തി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിനെ ചേംബറില്‍ വിളിച്ചുവരുത്തി ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് വിരട്ടിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാനാണ് മുഖ്യമന്ത്രി ഐജിയെ നിയോഗിച്ചത്. ആരോപണം ശരിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് അറിയുന്നത്.

ആരോഗ്യമന്ത്രിയുടെ വിരട്ടല്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ അദ്ദേഹം മന്ത്രിസഭയില്‍ തുടരണോയെന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+