കരിപ്പൂര്‍ വിമാനത്താവളം: അന്വേഷിക്കണമെന്ന് വി.എസ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായ ആരോപണങ്ങള്‍ പ്രധാനമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര നിലവാരം കിട്ടാത്തത് മുസ്ലിം ലീഗ് കാരണമാണെന്ന് അദ്ദേഹം ആരോപിച്ചു. കരിപ്പൂരില്‍ ഡിവൈഎഫ്ഐ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധോലോക രാഷ്ട്രീയ കൂട്ടുകെട്ടാണ് കരിപ്പൂര്‍ വിമാനത്താവളത്ത കേന്ദ്രീകരിച്ചുള്ളത്. വിമാനത്താവളത്തിനെതിരായ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ട് പ്രയോജനമില്ലെന്ന് അറിയുന്നതിനാലാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നത്.
ചില ലീഗ് നേതാക്കളാണ് കരിപ്പൂരിനെ കേന്ദ്രീകരിച്ചുള്ള അവിഹിത കൂട്ടുകെട്ടുകള്‍ക്ക് പിന്നിലെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications