ആണവപരീക്ഷണം: ചര്‍ച്ചക്ക് ഇറാന്‍ തയ്യറെന്ന് കോഫി അന്നന്‍
യുഎന്‍: ആണവപരീക്ഷണം പുനരാരംഭിച്ചെങ്കിലും ഇതുസംബന്ധിച്ച് യുഎന്നുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ പറഞ്ഞു.
ഇറാനിയന്‍ ആണവസംഘത്തിലെ മുതിര്‍ന്ന ഒരാളായ അലി ലറിജാനി ഫോണ്‍ സംഭാഷണത്തിലാണ് തന്നെ ഇക്കാര്യം അറിയിച്ചത്.
ആണവ പരീക്ഷണങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തുവാന്‍ ഇറാന്‍ തയ്യാറാണ്. എന്നാല്‍ ഇത് ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നിന്നുവേണമെന്നും അലി അറിയിച്ചതായി കോഫി അന്നന്‍ പറഞ്ഞു.
അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുടെ കനത്ത പ്രതിഷേധത്തിനിടെ ജനവരി 10ന് ഇറാന്‍ ആണവപരീക്ഷണങ്ങള്‍ പുനരാരംഭിച്ചിരുന്നു.












Click it and Unblock the Notifications