ഏറ്റുമുട്ടലില്‍ നേപ്പാളില്‍ 10 മാവോയിസ്റുകള്‍ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളില്‍ ജനവരി 12 വ്യാഴാഴ്ച സൈന്യവുമായുണ്ടായ ഏററുമുട്ടലില്‍ 10 മാവോയിസ്റുകള്‍ കൊല്ലപ്പെട്ടു.
തെക്കുപടിഞ്ഞാറന്‍ നേപ്പാളിലെ തനാഹുവിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റുകള്‍ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ നിന്നും ചില ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. ഇവിടെ നടന്ന ആക്രമണത്തെ പറ്റി കൂടുതല്‍ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൈന്യവുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ശേഷം മാവോയിസ്റുകള്‍ക്ക് നേരിട്ട കനത്ത തിരിച്ചടിയാണ് ഈ ആക്രമണം.
ബുധനാഴ്ച രാത്രി കൈലാലി ജില്ലയിലെ ദാന്‍ഡാഗിയില്‍ മാവോയിസ്റുകള്‍ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇവിടെ ഇവര്‍ ഒരു ബാങ്കും മൂന്ന് പൊലീസ് ഓഫീസുകളും ജില്ലാ ജയിലും സുരക്ഷാഉദ്യോഗസ്ഥരുടെ ബാരക്കുകളും ആക്രമിച്ചിരുന്നു.
മനുഷ്യവകാശ സംഘടനകളുടെ സമ്മര്‍ദഫലമായി 2005 സപ്തംബറില്‍ മാവോയിസ്റുകള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സൈന്യം തങ്ങളെ ആക്രമിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കന്നത് ആത്മഹത്യപരമാകുമെന്ന് പറഞ്ഞ് മാവോയിസ്റ് നേതാവ് പുഷ്പകമല്‍ ദഹാല്‍ ജനവരി രണ്ടിന് തങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് അറിയിച്ചിരുന്നു.












Click it and Unblock the Notifications