പാക് -അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ സ്ഫോടനങ്ങളില്‍ 14 മരണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുള്ള ആദിവാസി മേഖലയിലുണ്ടായ സ്ഫോടനങ്ങളില്‍ 14 പേര്‍ മരിച്ചു. ജനവരി 13 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.
പ്രശ്നരൂക്ഷിതമായ കുന്‍വാര്‍ പ്രവിശ്യയിലെ ബജൗറിലുണ്ടായ സ്ഫോടനങ്ങള്‍ക്കുള്ള കാരണം വ്യക്തമല്ലെന്ന് സൈനികവക്താവ് മേജര്‍ ജനറല്‍ ഷൗക്കത്ത് സുല്‍ത്താന്‍ പറഞ്ഞു. സ്ഫോടനശബ്ദം ജനങ്ങള്‍ കേട്ടുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും പറഞ്ഞ അദ്ദേഹം 14 പേരോളം സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
ബജൗറില്‍ ഇതിന് മുന്‍പ് ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇതിനപ്പുറത്തുള്ള വസിരിസ്ഥാനില്‍ അല്‍ഖയ്ദയും സൈന്യവും തമ്മില്‍ നിരന്തരം പോരാട്ടങ്ങളുണ്ടാകാറുണ്ട്.












Click it and Unblock the Notifications