പ്രധാനമന്ത്രി ക്രിക്കറ്റ് കാണാന്‍ എത്തിയേക്കും: ശരത് പവാര്‍
ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ക്രിക്കറ്റ് മത്സരം കാണാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ബിസിസിഐ പ്രസിഡന്റും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാര്‍ പറഞ്ഞു.
ഐസിസി യോഗത്തില്‍ പങ്കെടുക്കാനായി കറാച്ചിയിലെ ക്വയ്ദ് ഇ അസം വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം ജനവരി 12 വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
പാകിസ്ഥാനില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നു കാണാന്‍ പ്രധാനമന്ത്രി വരാവുന്നതാണ്. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ സന്ദര്‍ശനം സംബന്ധിച്ച് അവസാന തീരുമാനം ഇതുവരെയും എടുത്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് എത്തിയ കാര്യവും പവാര്‍ ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications