റഷ്യയില്‍ ബസ് തീവണ്ടിയിലിടിച്ച് 17 മരണം
മോസ്കോ: തെക്കന്‍ റഷ്യയില്‍ ഒരു മിനി ബസ് തീവണ്ടിയുമായി കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ബസ് യാത്രക്കാരാണ്. ജനവരി 13 വെളളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ഉസ്ത്-ലബിസ്കി ജില്ലയിലെ ആളില്ലാത്ത ലെവര്‍ ക്രോസിലാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 21 ഫാക്ടറി ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. കനത്ത മഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് കരുതുന്നു.
മിനെറാല്‍നിയയില്‍ നിന്നും ക്രാസ്നോഡറിലേക്ക് പോകുകയായിരുന്ന തീവണ്ടിയാണ് ബസുമായി കൂട്ടിയിടിച്ചത്. ഇതെത്തുടര്‍ന്ന് തീവണ്ടി പാളം തെറ്റി.












Click it and Unblock the Notifications