ഹജ് ദുരന്തത്തില്‍ മരിച്ചത് 27 ഇന്ത്യക്കാര്‍
ദുബായ്: ഹജിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ 15 സ്ത്രീകളുള്‍പ്പെടെ 27 പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 354 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 13 ഇന്ത്യക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരില്‍ രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മറ്റുള്ളവരെ പ്രഥമശുശ്രൂഷയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
മരിച്ച ഇന്ത്യക്കാരില്‍ 12 പേര്‍ ഉത്തര്‍പ്രദേശുകാരാണ്. രണ്ട് മലയാളികള്‍ക്കു പുറമെ മഹാരാഷ്ട്രയില്‍ നിന്നും ആന്ധ്രപ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട് പേര്‍ വീതം മരിച്ചു. മരിച്ച ഒരാള്‍ ബംഗാളിയാണ്. സൗദി അറേബ്യയില്‍ താമസമാക്കിയ രണ്ടു ഇന്ത്യക്കാരും മരിച്ചിട്ടുണ്ട്.












Click it and Unblock the Notifications