കൊല്‍ക്കത്തയില്‍ രണ്ട് ഡിവൈഎഫ്ഐക്കാര്‍ വെടിയേറ്റ് മരിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
വെസ്റ് മിഡ്നാപൂരില്‍ ജനവരി 13 വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ലര്‍ഗക്കടുത്ത് വച്ച് മോട്ടോസൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. ആകാശ് ബെഗ്, തപസ് മോന്‍ഡാല്‍ എന്നീ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികള്‍ക്ക് വേണ്ടി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications