ഹജിനിടെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി
ദില്ലി: മിനായില്‍ ഹജിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. മലപ്പുറം വേങ്ങര കച്ചേരിപ്പടി ഹസന്‍ ഹാജിയും (62) മിനാ ദുരന്തത്തില്‍ മരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ മുക്കം നീലേശ്വരം സ്വദേശി താഴെകുന്നത്ത് അബൂബക്കര്‍ (56), പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂരിലെ പാറപ്പുറത്ത് തിയാട്ടില്‍ മൊയ്തീന്‍കുട്ടി (65), ഭാര്യ ഉമ്മ മറിയമ്മ (60), മലപ്പുറം ജില്ലയിലെ മോങ്ങം ഒളറതിന്‍ സ്വദേശി കൊറ്റമ്മല്‍ കൊടുപ്പുറത്ത് മൂസയുടെ മകന്‍ സുലൈമാന്‍ (39) എന്നിവരാണ് മരിച്ച മറ്റു മലയാളികള്‍.












Click it and Unblock the Notifications