കശ്മീരില്‍ ലഷ്കര്‍ ഇ തോയിബ നേതാവ് കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ലഷ്കര്‍ ഇ തോയിബ നേതാവിനെ സുരക്ഷാസൈനികര്‍ വെടിവച്ച് കൊലപ്പെടുത്തി. ജനവരി 14 ശനിയാഴ്ച പുലര്‍ച്ചെയാണ് ഏററുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടത്.
പാക് വംശജനും എല്‍ഇടി സെക്ടര്‍ കമാന്ററുമായ അബു ഹംസയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളില്‍ നിന്നും എകെ റൈഫിളും വെടിയുണ്ടകളും ഗ്രനേഡുകളും വയര്‍ലസ് സെറ്റും ചില ഡയറികളും കണ്ടെടുത്തിട്ടുണ്ട്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ദോഡയില്‍ തിരച്ചില്‍ നടത്തിയത്.












Click it and Unblock the Notifications