ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ താനല്ല: ലാലു പ്രസാദ് യാദവ്
പട്ന: ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തിന് പിന്നില്‍ താനാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന്റെ ആരോപണം കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് നിഷേധിച്ചു. ചോര്‍ത്തിയ ഫോണ്‍ സംഭാഷണം വെളിപ്പെടുത്താന്‍ താന്‍ ആവശ്യപ്പെട്ടതിലുള്ള ഈര്‍ഷ്യ കൊണ്ടാണ് അമര്‍ സിംഗ് തനിക്കെതിരെ ആരോപണമുന്നയിച്ചതെന്നും ലാലു പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തെ കുറിച്ചുള്ള തന്റെ പ്രസ്താവന പൂര്‍ണമായ രീതിയില്‍ മാധ്യമങ്ങളില്‍ വന്നില്ല. ചോര്‍ത്തിയ ഫോണ്‍ സംഭാഷണം അമര്‍ സിംഗ് വെളിപ്പെടുത്തണമെന്നാണ് താന്‍ ഉദ്ദേശിച്ചത്. സിംഗ് കേന്ദ്രത്തിനെതിരെ ഉന്നയിച്ച ഈ ആരോപണം ഗുരുതരമാണെങ്കില്‍ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിടേണ്ടതാണെന്നും താന്‍ പറഞ്ഞിരുന്നു.
യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവും അമര്‍ സിംഗും സാഹചര്യങ്ങളനുസരിച്ച് മാറുന്ന നേതാക്കളാണ്. ഫോണ്‍ ചോര്‍ത്തിയത് പരസ്യമാക്കാനുള്ള തന്റെ പ്രസ്താവനയില്‍ അമര്‍ രോഷം കൊള്ളേണ്ടതില്ല.
ഫോണ്‍ ചോര്‍ത്തിയതിന് പിന്നില്‍ തനിക്ക് പങ്കില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.












Click it and Unblock the Notifications