ഫോണ്‍ ചോര്‍ത്തല്‍: അമര്‍ സിംഗിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു
ദില്ലി: ഫോണ്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഫ്ലെക്സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അശോക് ചതുര്‍വേദിയെ പൊലീസ് ജനവരി 14 ശനിയാഴ്ച ചോദ്യംചെയ്തു. ഫോണ്‍ ചോരുന്നതിനെ പറ്റി ചതുര്‍വേദിയാണ് അമര്‍ സിംഗിനെ അറിയിച്ചത്.
ദില്ലി പൊലീസിന്റെ പ്രത്യേക സംഘം അവരുടെ ലോധി റോഡ് ഓഫീസില്‍ വച്ചാണ് ചതുര്‍വേദിയെ ചോദ്യം ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അമര്‍ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ തന്റെ അടുത്ത സുഹൃത്തായ ചതുര്‍വേദിയാണ് തന്റെ ഫോണുകള്‍ ചോരുന്നത് സംബന്ധിച്ച് വിവരം നല്‍കിയതെന്ന് അമര്‍ സിംഗ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications