ഉമയുടെ രാം റൊട്ടി യാത്ര സമാപിച്ചു; പുതിയ യാത്ര നടത്തും
അയോധ്യ: ബിജെപിയില്‍ നിന്നു പുറത്താക്കപ്പെട്ട ഉമാഭാരതിയുടെ 48 ദിവസത്തെ രാം റൊട്ടി യാത്ര ജനവരി അയോധ്യയില്‍ സമാപിച്ചു. പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിന് ജനപിന്തുണ തേടുന്നതിനായി പുതിയ യാത്ര നടത്തുമെന്ന് ഉമാഭാരതി പ്രഖ്യാപിച്ചു.
ഫിബ്രവരി ആറിന് വൃന്ദാവാഹിനിയില്‍ നിന്നും മധ്യപ്രദേശിലെ ചിത്രകൂടിലേക്ക് ജന ആദേശ് യാത്ര ആരംഭിക്കുമെന്ന് ഉമാഭാരതി പറഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.
യാത്രയുടെ സമാപനത്തിനു ശേഷം തന്റെ ഭാവിപാടികള്‍ തീരുമാനിക്കുമെന്ന് ഉമ പറഞ്ഞു. സ്വാഭിമാന്‍, സുരക്ഷ, സ്വദേശി, സുചിത, സുരാജ് എന്നീ അഞ്ച് തത്വങ്ങളുള്‍പ്പെട്ട പുതിയ മുദ്രാവാക്യം ഉമ ഉയര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications