ആരോഗ്യമന്ത്രി രാമചന്ദ്രന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു. രാജിക്കത്ത് ജനവരി 13 വെളളിയാഴ്ച രാത്രി വൈകി അദ്ദേഹം ഗവര്‍ണര്‍ക്കയച്ചു.
വയനാട് ഡിഎഫ്ഒയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ രാമചന്ദ്രന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
നേരത്തെ തന്നെ ലോകായുക്ത രാമചന്ദ്രനെതിരെ അഴിമതി നടത്തിയതിന് നോട്ടീസയച്ചിരുന്നു. തനിക്കെതിരെയുള്ള സാക്ഷികളെ രാമചന്ദ്രന്‍ ഭീഷണിപ്പെടുത്തിയതായും ലോകായുക്ത വെളിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് വെളളിയാഴ്ച രാമചന്ദ്രന്‍ ഡിഎഫ്ഒയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ ഒരു സ്വകാര്യ ടിവി ചാനല്‍ പുറത്തുവിട്ടത്. ഇതെത്തുടര്‍ന്നാണ് രാമചന്ദ്രന്‍ രാജിക്കത്ത് നല്‍കിയത്.












Click it and Unblock the Notifications