Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കക്കോള കമ്പനി പെരുമാട്ടി ഗ്രാമപഞ്ചായത്തിന് നോട്ടീസയച്ചു

പാലക്കാട്: ലൈസന്‍സ് പുതുക്കി നല്‍കാന്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്നോട്ടു വച്ചിരിക്കുന്ന വ്യവസ്ഥകള്‍ അപ്രയോഗികമാണെന്ന് കാട്ടി കൊക്കക്കോള കമ്പനി പഞ്ചായത്തിന് നോട്ടീസയച്ചു. ഈ വ്യവസ്ഥകള്‍ ഹൈക്കോടതി വിധിയുടെ അന്തസിന് നിരക്കാത്തതാണെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കോള കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കിയ പെരുമാട്ടി ഗ്രാമപഞ്ചായത്ത് കമ്പനി 13 വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഉപാധി വച്ചിരുന്നു. ഈ വ്യവസ്ഥകളുടെ സാധുതയെയാണ് കമ്പനി ചോദ്യം ചെയ്യുന്നത്.

കമ്പനി പ്രവര്‍ത്തനത്തിന് പെരുമാട്ടിയിലെ ജലസ്രോതസുകള്‍ ഉപയോഗിക്കരുതെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് നോട്ടീസിലുണ്ട്. കമ്പനിയുടെ സ്വന്തം സ്ഥലത്തുളള കിണറുകളും കുഴല്‍കിണറുകളും ഉപയോഗിക്കാനുള്ള അവകാശം പഞ്ചായത്തിന് നിഷേധിക്കാനാവില്ലെന്നാണ് കമ്പനിയുടെ വാദം.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ട് വച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്നും ഇക്കാര്യം ജനവരി മൂന്നിന് നടന്ന ചര്‍ച്ചയില്‍ എല്ലാവരേയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അവകാശവാദമുന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+