പുതിയ മന്ത്രി: തീരുമാനം തിങ്കളാഴ്ചയുണ്ടാകും
തിരുവനന്തപുരം: കെ.കെ.രാമചന്ദ്രന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിനെ തുടര്‍ന്ന് പുതിയ മന്ത്രിയെ നിയമിക്കുന്നതു സംബന്ധിച്ച് ജനവരി 15 തിങ്കളാഴ്ച തീരുമാനമുണ്ടാകും.
തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബി.വിജയകുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചേര്‍ന്നുള്ള കൂടിയാലോചനകള്‍ക്കു ശേഷമായിരിക്കും പുതിയ മന്ത്രിയെ നിയമിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
ജനവരി നാലാം തീയതിയാണ് പുതിയ മന്ത്രി സുജനപാല്‍ സ്ഥാനമേറ്റത്. വീണ്ടും മറ്റൊരു മന്ത്രിയെ നിയമിക്കണോയെന്നതു സംബന്ധിച്ചാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തീരുമാനമെടുക്കേണ്ടത്. നേരത്തെ കെ.പി.വിശ്വനാഥന്‍ മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ വനംവകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കുകയായിരുന്നു. മാസങ്ങള്‍ക്കു ശേഷം പുതിയ മന്ത്രി ചുമതലയേറ്റപ്പോഴാണ് വനംവകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ ഒഴിഞ്ഞത്. സര്‍ക്കാരിന്റെ കാലാവധി മൂന്ന് മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ തത്കാലം ആരോഗ്യവകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിക്ക് നല്‍കാമെന്ന തീരുമാനത്തിനും സാധ്യതയുണ്ട്.












Click it and Unblock the Notifications