Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: കരുണാകരന്‍

തൃശൂര്‍: അഴിമതിക്കാരെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. തൃശൂരില്‍ ജനവരി 14 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അധികാരത്തില്‍ തുടരാന്‍ ഒരു അവകാശവുമില്ല. ഉമ്മന്‍ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. അതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും രാജി വയ്ക്കണം. വെള്ളിയാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തികഞ്ഞ രാഷ്ട്രീയക്കാരനെ പോലെയാണ് മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയതെന്നും കരുണാകരന്‍ ആരോപിച്ചു.

സിപിഐയേയും ആര്‍എസ്പിയേയും ചെറിയ പാര്‍ട്ടികള്‍ എന്നു വിളിച്ചതില്‍ ഖേദമുണ്ട്. ഈ അഭിപ്രായം പെട്ടെന്ന് പറഞ്ഞുപോയതാണ്. മുന്നണി രാഷ്ട്രീയം കെട്ടിപ്പടുത്ത താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആള്‍ബലം നോക്കിയല്ല പരിഗണന നല്‍കിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയും മോശമായി പറഞ്ഞിട്ടുമില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സഹായം തേടി ജയിച്ച ശേഷം തളളിപ്പറയുന്നത് മര്യാദയല്ല.

കൂറുമുന്നണിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാടിനോട് ഞാനും യോജിക്കുന്നു. മുന്നണിക്കുള്ളില്‍ കുറു മുന്നണി ഉണ്ടാക്കുന്നത് ദോഷം ചെയ്യും. ഏതുമുന്നണിയിലായാലും കൂറുമുന്നണിയുണ്ടാക്കുന്നത് ശരിയല്ലെന്നും കരുണാകരന്‍ പറഞ്ഞു.

ഡിഐസി ക്ക് ആളില്ലെങ്കില്‍ തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി എങ്ങനെ ജയിക്കുമായിരുന്നുവെന്ന് കരുണാകരന്‍ ചോദിച്ചു. സിപിഐയുമായി ഒരു കാലത്ത് യോജിച്ചു പ്രവര്‍ത്തിച്ച ആളാണ് താന്‍.

തന്നെ അറിയാവുന്നവരാരും താനിനി കോണ്‍ഗ്രസിലേക്ക് തിരിച്ചുപോവുമെന്ന് വിശ്വസിക്കില്ലെന്ന് കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+