നരേന്ദ്രന്‍ റിപ്പോര്‍ട്ട്: ലീഗിന് കള്ളക്കളിയെന്ന് പിണറായി
ആലുവ: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് മുസ്ലീം ലീഗ് കള്ളക്കളി നടത്തുകയാണെന്ന് പസിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആലുവയില്‍ ജനവരി 14 ശനിയാഴ്ച കേരള മാര്‍ച്ചിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം കിട്ടാത്തതിന് പിന്നില്‍ യുഡിഎഫിന്റെ ചില കപടനിലപാടുകളാണ്.
സംസ്ഥാനത്ത് വൈദികര്‍ക്ക് പോലും സമാധാനമില്ലാത്ത അവസ്ഥയാണ്.ക്രൈസ്തവസഭകളിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് പകരം വൈദികരുടെ തലയ്ക്കടിയ്ക്കുകയും അവരെ ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുകയുമാണ് ചെയ്തത്. കേരള ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഭവമാണിത്. വൈദികരുടെ താടിയ്ക്ക് പിടിച്ച്വലിച്ച് ഇത് വെപ്പുതാടിയാണോ എന്നാണ് പൊലീസ് ചോദിച്ചത്. പൊലീസ് അവരുടെ താടിയില്‍ പിടിച്ച് വലിച്ച് രസിക്കുകയായിരുന്നു. ലോക്കപ്പിലും പൊലീസ് ക്യാമ്പിലുമിട്ട് വൈദികരെ തല്ലിച്ചതച്ചു. ഇതുപോലൊരു പൊലീസ് ഭരണം കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications