മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: വേണുഗോപാല്‍
ശബരിമല: ശബരിമലയില്‍ ജനവരി 14 ശനിയാഴ്ച നടക്കുന്ന മകരവിളക്കിനോട് അനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വംമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അനവധി പൊലീസുകാരെ സന്നിധാനത്തിലും പരിസരപ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിനിടയിലാണ് കൂടുതല്‍ അപകടസാധ്യതയെന്നതിനാല്‍ ഇവിടെ കര്‍ശന സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മകരജ്യോതി എല്ലാവര്‍ക്കും ദര്‍ശിക്കാന്‍ തക്ക സൗകര്യങ്ങള്‍ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.
ശബരിമലയിലെത്തുന്ന ഭക്തരുടെ യാത്രാസൗകര്യത്തിനായി കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരജ്യോതി ദര്‍ശിച്ച് തിരിച്ചുപോകുന്നവരുടെ സൗകര്യത്തിനായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ശനിയാഴ്ച രാവിലെ മുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications