മിനാ ദുരന്തം: മരിച്ച 39 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു
ദുബായ്: മക്കയില്‍ ഹജിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 44 ഇന്ത്യക്കാരില്‍ 39 പേരെ തിരിച്ചറിഞ്ഞു. സൗദിയിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ യൂസുഫ് സയീദാണ് ഇക്കാര്യം അറിയിച്ചത്.
മരിച്ച ഇന്ത്യക്കാരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഹജിനെത്തിയവരല്ലാതെ സൗദിയിലെ വിവിധ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും അപകടത്തില്‍ പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും യൂസുഫ് പറഞ്ഞു.
മക്കയില്‍ സാത്താന് കല്ലെറിയില്‍ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 364 പേര്‍ മരിച്ചിരുന്നു. ഇവരില്‍ 44 ഇന്ത്യക്കാരുണ്ടെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications