യുഎസ് മിസൈല്‍ ആക്രമണത്തില്‍ 18 പാകിസ്ഥാനികള്‍ മരിച്ചു
ഇസ്ലാമബാദ്: അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാകിസ്ഥാനിലെ ആദിവാസി മേഖലയില്‍ നടത്തിയ യുഎസ് മിസൈല്‍ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമബാദില്‍ നിന്നും 200 കിലോമീറ്റര്‍ വടക്ക് ബജോര്‍ മേഖലയിലെ ദാമദോല ഗ്രാമത്തിലെ വീടുകള്‍ക്കു നേരെയാണ് വെള്ളിയാഴ്ച മിസൈല്‍ ആക്രമണമുണ്ടായത്.
യുഎസ് ഹെലികോപ്റ്ററുകളിലെത്തി മിസൈല്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ആദിവാസി നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി നേതാക്കള്‍ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications