അല്‍കെയ്ദ നേതാവ് സവാഹിരി കൊല്ലപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ ആദിവാസി മേഖലയിലെ ഒരു ഗ്രാമത്തില്‍ നടത്തിയ യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഒസാമ ബിന്‍ ലാദന്‍ കഴിഞ്ഞാല്‍ അല്‍ കെയ്ദയുടെ ഏറ്റവും ഉന്നതനായ നേതാവായ അയ്മാന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് റിപ്പോര്‍ട്ട്. ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ബിസി ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സവാഹിരിയെ ലക്ഷ്യമിട്ടാണ് വെള്ളിയാഴ്ചത്തെ മിസൈല്‍ ആക്രമണം നടത്തിയതെന്നും സവാഹിരി ആക്രമണത്തിന് വിധേയമായ ഗ്രാമത്തില്‍ ഉണ്ടായിരിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അല്‍കെയ്ദയുടെ അഞ്ച് ഉന്നത നേതാക്കളുണ്ടെന്ന് പാകിസ്ഥാനി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം സിഐഎയാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സിഐഎയും വൈറ്റ് ഹൗസും ആക്രമണത്തെ കുറിച്ച് ഔദ്യോഗികമായി യാതൊരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. സവാഹിരി കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് ശരിയാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു.
അല്‍ കെയ്ദക്കാര്‍ക്കെതിരെ സമാനമായ ആക്രമണങ്ങള്‍ മുമ്പും സിഐഎ നടത്തിയിട്ടുണ്ട്.
മിസൈല്‍ ആക്രമണത്തില്‍ നാല് സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications