കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്കുള്ള സ്ഫോടകവസ്തുക്കള്‍ ചെന്നൈയില്‍ പിടികൂടി

  • By Staff
Google Oneindia Malayalam News

ചെന്നൈ: കേരളത്തിലേക്കും ആന്ധ്രാപ്രദേശിലേക്കും കൊണ്ടുപോകാനിരുന്ന സ്ഫോടകവസ്തുക്കള്‍ ചെന്നൈയില്‍ ബസില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ചെന്നൈ കോയമ്പേട് മൊഫ്യൂസല്‍ ബസ് സ്റാന്റില്‍ വച്ചാണ് സ്ഫോടകശേഖരം ശനിയാഴ്ച പിടികൂടിയത്.

കേരളത്തിലെ പുനലൂര്‍, ആന്ധ്രയിലെ നല്‍ഗോണ്ട എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനിരുന്ന സ്ഫോടക ശേഖരമാണ് വിവിധ പെട്ടികളിലായി പിടികൂടിയത്. ഓരോ പെട്ടിയിലും നൂറുവീതം ഡിറ്റണേറ്ററുകളാണ് ഉണ്ടായിരുന്നത്. പുനലൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്കെന്ന പേരിലാണ് ഇതു സൂക്ഷിച്ചിരുന്നത്. വെല്ലൂരിലെ ഇന്‍ഡസ്ട്രിയല്‍ എക്സ്പ്ലോസീവില്‍ നിര്‍മിച്ചവയാണ് ഈ സ്ഫോടകവസ്തുക്കള്‍.

വ്യാഴാഴ്ച രാത്രി ധര്‍മപുരിയില്‍നിന്ന് കോയമ്പേട് ബസ് സ്റാന്റിലെത്തിയ ബസിനകത്ത് പ്ലാസ്റിക്ബാഗില്‍ ഉപേക്ഷിച്ച നിലയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ബസ്കണ്ടക്ടറാണ് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.

കരിങ്കല്‍ക്വാറിയില്‍ പാറ പൊട്ടിക്കാനുപയോഗിക്കുന്ന വീര്യംകുറഞ്ഞ സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. പിടികൂടിയവയില്‍ അഞ്ച് ബാഗുകളിലെ സ്ഫോടകവസ്തുക്കള്‍ കൊല്ലം പുനലൂരിലുള്ള വി.കെ ഏജന്‍സിക്കുള്ളവയാണെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി പൊലീസ് സംഘം പുനലൂരിലെത്തിയിട്ടുണ്ട്. അഞ്ച് ബാഗുകള്‍ ആന്ധ്രയിലെ നല്‍ഗൊണ്ടയിലേക്കുള്ളവയാണ്.

വെല്ലൂരിലെ ഇന്‍ഡസ്ട്രിയല്‍ എക്സ്പ്ലോസീവില്‍ നിര്‍മിച്ച സ്ഫോടകവസ്തുക്കള്‍ തന്നെയാണ് ഈയിടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റാന്റിലെ ക്ലോക്ക് റൂമില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ ഇത്തരം ഏജന്‍സികള്‍ വ്യക്തികള്‍ക്കോ മറ്റു സംഘങ്ങള്‍ക്കോ ഇവ അനധികൃതമായി വില്ക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X