മുഫ്തി മുഹമ്മദിനെ വധിക്കാന്‍ ഗൂഢാലോചന നടന്നു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ വധിക്കാനുള്ള ലഷ്കര്‍ ഇ തോയിബയുടെ ഗൂഢാലോചന വെളിപ്പെട്ടതായി പൊലീസ് അറിയിച്ചു. ഒരു മുനിസിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ രണ്ട് തീവ്രവാദികള്‍ അറസ്റിലായതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
മുഫ്തി മുഹമ്മദ് സെയ്ദ് കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതിന് മുമ്പാണ് അദ്ദേഹത്തെ വധിക്കാന്‍ ലഷ്കര്‍ ഗൂഢാലോചന നടത്തിയത്. പിഡിപിയുടെ കൗണ്‍സിലര്‍ അബ്ദുള്‍ വഹീദ് ധാറും അയാളുടെ സഹായി വാഹിദ് അഹമ്മധാറും പൊലീസിന്റെ പിടിയിലായതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.












Click it and Unblock the Notifications