ജനപിന്തുണയുള്ളവര്‍ക്കു മാത്രം സ്ഥാനാര്‍ഥിത്വം: ആന്റണി
കൊച്ചി: അടുത്ത തിരഞ്ഞെടുപ്പില്‍ ജനപിന്തുണയുള്ളവര്‍ക്കു മാത്രമേ സ്ഥാനാര്‍ഥിത്വം നല്‍കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി.
നേതാക്കന്‍മാരെ പ്രീണിപ്പിക്കുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാകാനാവില്ല. ജന പിന്തുണയാകും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള യോഗ്യതയായി കോണ്‍ഗ്രസ് പരിഗണിക്കുന്നത്- ആന്റണി വ്യക്തമാക്കി. ജനവരി 15 ശനിയാഴ്ച എറണാകുളം നിയോജകമണ്ഡലത്തിലെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
നേതാക്കന്‍മാരെ പ്രസാദിപ്പിക്കുന്നവര്‍ക്ക് സീറ്റ് നല്‍കുന്നത് അവസാനിപ്പിച്ചാല്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാകും. ജനങ്ങളില്‍ നിന്ന് നേതാക്കള്‍ അകന്നതാണ് പാര്‍ട്ടിക്കുണ്ടായ വീഴ്ച. ജനങ്ങളോട് അടുത്ത് നില്‍ക്കുന്നവര്‍ക്കായിരിക്കും പാര്‍ട്ടി മുന്തിയ പരിഗണന നല്‍കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ജനഹിതം മനസ്സിലാക്കി തെറ്റു തിരുത്തി മുന്നേറാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications