നാരായണമൂര്‍ത്തിക്ക് കൊച്ചി സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി
കൊച്ചി: ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശ ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു.
സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം കുറയ്ക്കണമെന്ന് നാരായണമൂര്‍ത്തി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അക്കാദമിക് സ്വാതന്ത്യമില്ലാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര വിപണിയുടെ അന്തരീക്ഷത്തിലുള്ള വ്യവസായമായി ഉന്നത വിദ്യാഭ്യാസത്തെ പരിഗണിക്കണം. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വിലങ്ങുതടിയാവുന്നുണ്ട്.
മത്സരാധിഷ്ഠിതമായ ആഗോളവത്കൃത സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളികള്‍ നേരിടാന്‍ വ്യവസായങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഹായിക്കേണ്ടതുണ്ടെന്ന് നാരായണമൂര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications