ശബരിമലയിലെ വരുമാനം 62.57 കോടി രൂപ
ശബരിമല: കഴിഞ്ഞ നവംബര്‍ മധ്യത്തില്‍ തുടങ്ങിയ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമല ക്ഷേത്രത്തിനുണ്ടായ വരുമാനം 62.57 കോടി രൂപ.
ഭണ്ഡാരത്തില്‍ ഭക്തര്‍ നല്‍കിയ കാണിക്ക മാത്രം 22.49 കോടി രൂപയാണ്. അരവണപ്പായസം, അപ്പം തുടങ്ങിയവ പോലുള്ള പ്രസാദം വില്പനയില്‍ നിന്നും 19 കോടി രൂപ ലഭിച്ചു.
കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിനു ലഭിച്ച മൊത്തം വരുമാനം 57.75 കോടി രൂപയായിരുന്നു.
മണ്ഡല, മകരവിളക്കു കാലത്ത് ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം കണക്കാക്കുന്നതേയുള്ളൂ. മകര സംക്രാന്തി ദിനമായ ശനിയാഴ്ച പത്ത് ലക്ഷത്തോളം ഭക്തര്‍ ശബരിമലയിലെത്തിയിരുന്നു.












Click it and Unblock the Notifications