മിനാ ദുരന്തത്തില്‍ മരിച്ചത് 51 ഇന്ത്യക്കാര്‍
ദുബായ്: ഹജിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 51 ആയി. മരിച്ച മുഴുവന്‍ ആളുകളെയും തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്. മരിച്ച 363 പേരില്‍ 203 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
കൂടുതല്‍ ഇന്ത്യക്കാര്‍ ദുരന്തത്തില്‍ മരിച്ചിരിക്കാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല. ഏഴ് ഇന്ത്യന്‍ ഹാജിമാരെ കാണാതായിട്ടുണ്ടെന്നും അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ ഔസഫ് സയീദ് അറിയിച്ചു.
മരിച്ചവരുടെ ശവസംസ്കാര ചടങ്ങുകള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരില്‍ 22 പേരും ഉത്തര്‍പ്രദേശുകാരാണ്. മരിച്ച ഇന്ത്യക്കാരില്‍ 42 പേര്‍ ഇന്ത്യയില്‍ നിന്നു പോയവരാണെന്നും മറ്റുള്ളവര്‍ ഗള്‍ഫില്‍ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവരാണെന്നും വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു.












Click it and Unblock the Notifications