കുവൈറ്റ് അമീര്‍ അന്തരിച്ചു
കുവൈറ്റ്: കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബ (77) അന്തരിച്ചു. കുവൈത്തിന്റെ ഔദ്യോഗിക ടെലിവിഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
2001 സപ്തംബറില്‍ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അനസ് അല്‍-റഷീദാണ് അല്‍-സബയുടെ മരണ വിവരം പുറത്തുവിട്ടത്.
കുവൈറ്റില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പൊതു അവധിയും ആയിരിക്കും.
1978 മുതല്‍ കുവൈറ്റിലെ ഭരണാധികാരിയായിരുന്നു അല്‍-സബ. ആധുനിക കുവൈറ്റിന്റെ ശില്പിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കുവൈറ്റിലെ പതിമൂന്നാമത് ഭരണാധികാരിയായിരുന്നു അല്‍-സബ. 1968-75 കാലയളവില്‍ കുവൈറ്റിന്റെ പ്രധാനമന്ത്രിയുമായിരുന്നു.












Click it and Unblock the Notifications