ബോഫോഴ്സ് കേസ് അവസാനിപ്പിക്കണം: ക്വത്റോച്ചി
ദില്ലി: തനിക്കെതിരെയുള്ള ബോഫോഴ്സ് കേസന്വേഷണം അവസാനിപ്പിക്കണമെന്ന് കേസിലുള്‍പ്പെട്ട ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചി ആവശ്യപ്പെട്ടു.
തന്നെ കേസിലുള്‍പ്പെടുത്തിയത് ഇന്ത്യയുടെ താല്‍പര്യപ്രകാരമാണ്. തനിക്കെതിരെ സിബിഐ യാതൊരു തെളിവും കണ്ടെത്താത്ത സാഹചര്യത്തിലും ബ്രിട്ടന്‍ സര്‍ക്കാര്‍ തന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിച്ച സാഹചര്യത്തിലും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ന്യായവ്യവസ്ഥക്കും പദവിക്കും ചേര്‍ന്ന നടപടി.
കഴിഞ്ഞ 20 വര്‍ഷമായി സിബിഐ ഈ കേസിനെക്കുറിച്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല. ഇതിനായി വിവിധ രാജ്യങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിട്ടും കേസുമായി തന്നെ ബന്ധപ്പെടുത്തുന്ന യാതൊന്നും കണ്ടെത്താനായിട്ടില്ല.
ഗാന്ധി കുടുംബത്തിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും ക്വത്റോച്ചിപറഞ്ഞു.












Click it and Unblock the Notifications