ദില്ലി സ്ഫോടന കേസിലെ കുറ്റവാളി കൊല്ലപ്പെട്ടു
ദില്ലി: ദില്ലി സ്ഫോടനപരമ്പരയിലെ കുറ്റവാളിയെന്ന് കരുതുന്നയാള്‍ കശ്മീരിലെ ബാരാമുളളയില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരു സ്വകാര്യ ടിവി വാര്‍ത്താ ചാനലാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ കുറിച്ചുളള വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
2005 ഒക്ടോബര്‍ 29ന് ദില്ലിയിലുണ്ടായ സ്ഫോടനപരമ്പരയില്‍ 60 ലേറെ പേര്‍ മരിക്കുകയും 100പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദില്ലിയിലെ തിരക്കേറിയ മാര്‍ക്കററില്‍ ദീപാവലിക്ക് രണ്ടുദിവസം മുന്‍പാണ് സ്ഫോടനമുണ്ടായത്.












Click it and Unblock the Notifications