ഐഐഎസ്സി ആക്രമണം: ഒരാള്‍ കൂടി അറസ്റില്‍
ബാംഗ്ലൂര്‍: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ബാംഗ്ലൂര്‍ പൊലീസ് അറസ്റ് ചെയ്തു.
ലഷ്കര്‍ ഇ തോയിബ ഭീകരനെന്ന് കരുതുന്ന ഹബിബ് എന്ന മെഹബൂബ് ഇബ്രാഹിമാണ് അറസ്റിലായത്. വടക്കന്‍ കര്‍ണാടകത്തിലെ ബാഗല്‍കോട് ജില്ലയിലെ അല്‍മാട്ടിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
ഇയാളില്‍ നിന്ന് സ്ഫോടകവസ്തുക്കളും ചില രേഖകളും പൊലീസ് പിടിച്ചെടുത്തു. ഹബീബും ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റിലായ അബ്ദുള്‍ റഹ്മാനും സംഘത്തിലെ മറ്റു അംഗങ്ങളുമായി ചേര്‍ന്ന് കര്‍ണാടകത്തിലെ കയ്ഗ ആണവ പ്ലാന്റിലും അല്‍മാട്ടി ഡാമിലും സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications