കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ ആറ് മരണം
ചിത്രദുര്‍ഗ: കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ ഒരു ടെംപോ പാലത്തില്‍ ചെന്നിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ചിത്രദുര്‍ഗയിലെ രാംപുരക്കടുത്ത് ജാമെന്‍ഹള്ളിയിലാണ് അപകടമുണ്ടായത്. ആറുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ബെല്ലാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.












Click it and Unblock the Notifications