മമതയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാര്‍
ബര്‍ദമന്‍ (പശ്ചിമബംഗാള്‍): അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബാംഗാളിലെ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മമതാ ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്ന കത്ത് കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസിന് അയച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ മമതയെ പിന്തുണക്കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. മമത ജനകീയ നേതാവാണെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് പശ്ചിമബംഗാള്‍ പിസിസി പ്രസിഡന്റ് പ്രണബ് മുക്കര്‍ജി പറഞ്ഞു.
അതേ സമയം ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നാണ് ഇതുവരെ മമത പറഞ്ഞിട്ടുള്ളത്.












Click it and Unblock the Notifications