അബു സലീമിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജനവരി 19 വരെ നീട്ടി
മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ അധോലോക നേതാവ് അബു സലീമിന്റെ ജുഡീഷ്യല്‍ കസ്റഡി മുംബൈയിലെ ടാഡ കോടതി ജനവരി 19 വരെ നീട്ടി.
കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെയാണ് ടാഡ കോടതി ജഡ്ജി പി.ഡി കോഡെയുടെ മുന്‍പാകെ സലീമിനെ ഹാജരാക്കിയത്.
സുരക്ഷാകാരണങ്ങളാല്‍ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ നിന്നും സലീമിനെ മാറ്റണമെന്ന ജയില്‍ സൂപ്രണ്ടിന്റെ കത്ത് പരിഗണിക്കുന്നത് കോടതി 23ലേക്ക് മാറ്റി.
1995ലെ പ്രദീപ് ജെയിന്‍ വധക്കേസില്‍ സലീം 17 വരെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ കസ്റഡിയിലാണ്. ഇതിന് മുന്‍പ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്ക്വാഡ് തന്നെ മര്‍ദിച്ചുവെന്നും അതുകൊണ്ടാണ് ജയിന്‍ വധക്കേസില്‍ തനിക്ക് പങ്കുണ്ടെന്ന് സമ്മതിച്ചതെന്നും സലീം പറഞ്ഞിരുന്നു.












Click it and Unblock the Notifications