ക്വത്റോച്ചിയുടെ അക്കൗണ്ട്: സുപ്രിം കോടതി ഇടപെട്ടു
ദില്ലി: ഇറ്റാലിയന്‍ വ്യാപാരി ഒട്ടാവിയോ ക്വത്റോച്ചിയുടെ ലണ്ടനിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കിയിട്ടുണ്ടെങ്കില്‍ പണം അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിനോടും സിബിഐയോടും നിര്‍ദേശിച്ചു.
ചീഫ് ജസ്റിസ് വൈ.കെ.സബര്‍വാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇതുസംബന്ധിച്ച് കേന്ദ്രത്തിനും സിബിഐക്കും നോട്ടീസ് അയച്ചു. ജനവരി 23നുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹര്‍ജിയില്‍ നിയമമന്ത്രി എച്ച്.ആര്‍.ഭരദ്വാജ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബി.ദത്ത എന്നിവരെ കക്ഷി ചേര്‍ക്കുന്നതില്‍ നിന്നും കോടതി ഒഴിവാക്കിയിട്ടുണ്ട്.
ക്വത്റോച്ചിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കിയിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി അഡ്വ.അജയ് അഗര്‍വാളാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications