കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യക്കോഴ: സുപ്രിം കോടതി ലോക്സഭാ സ്പീക്കര്‍ക്ക് നോട്ടീസയച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ എംപിമാരെ പുറത്താക്കിയ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രിം കോടതി ലോക്സഭാ സ്പീക്കര്‍ക്കും മറ്റു ചിലര്‍ക്കും നോട്ടീസ് അയച്ചു.

പുറത്താക്കപ്പെട്ട ബിഎസ്പി എംപി രാജറാം പാലാണ് പാര്‍ലമെന്റിന്റെ നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റിസ് വൈ.കെ.സബര്‍വാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇക്കാര്യം ഭരണഘടനാ ബെഞ്ചിനു വിട്ടു.

ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ ഭരണഘടനാ വ്യവസ്ഥകളുടെ വ്യാഖ്യാനം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ അറ്റോണി ജനറല്‍ മിലന്‍ കെ.ബാനര്‍ജിക്കും അദ്ദേഹത്തിന്റെ സഹായം തേടി സുപ്രിം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അതേ സമയം താന്‍ പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തീയതി പ്രഖ്യാപിക്കുന്നതില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ തടയണമെന്ന രാജറാം പാലിന്റെ ആവശ്യം സുപ്രിം കോടതി തള്ളി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X